വിശ്വത്തിന്‍ ആധാരമാം
വന്ദേഹം ഗണനായകം
Vishwathin aadharamaam (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 15:57:44.
വിശ്വത്തിൻ ആധാരമാം ആദിമന്ത്രാക്ഷരത്തിൻ
അക്ഷരഗുരുവാകും വിഘ്നേശ്വരാ...
വിഘ്നങ്ങളൊഴിയുവാൻ നാളികേരമുടയ്ക്കുമെന്റെ
വിനകളെ മാറ്റിയെന്നും
ഭക്തിയേകി മുക്തിമാർഗ്ഗം പകരൂ നീ...
ഗണപതിയേയ്.......
ഗുണനിധിയേ......

അടിയന്റെ മനസ്സിനേ ആദിമൂല സ്ഥാനമാക്കി
അനുദിനമവിടുന്നു കുടികൊള്ളാണേ..
ശംഭുവിൻ നന്ദനാ കുംഭിമുഖേശ്വരാ
തുമ്പങ്ങൾ ഒഴിയുവാൻ കുമ്പിടുന്നേൻ...

സർവ്വ വിഘ്‌ന ഹരം ദേവം
സർവ്വ വിഘ്ന വിവർജ്ജിതം
സർവ്വ സിദ്ധി പ്രതാകാരം
വന്ദേഹം ഗണനായകം

പഞ്ചേന്ദ്രിയങ്ങളിലും സ്വരമാലി ചൊരിഞ്ഞെന്നും
സഞ്ജിതമാക്കണേ പഞ്ചാനനാ
തിരുമുമ്പിൽ അഞ്ചുതിരി ദീപം തെളിയിച്ചൂ...
തിരുനാമം പാടിയെന്നും ഏത്തമിടാം...

സർവ്വ വിഘ്‌ന ഹരം ദേവം
സർവ്വ വിഘ്ന വിവർജ്ജിതം
സർവ്വ സിദ്ധി പ്രതാകാരം
വന്ദേഹം ഗണനായകം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts