നട നട
അവിയൽ
Nada Nada (Avial)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅവിയല്‍ ബാന്‍ഡ്‌
ഗാനരചനജോണ്‍ പി വര്‍ക്കി
ഗായകര്‍അവിയല്‍ ബാന്‍ഡ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:38.
കരിമാനത്താട്ടം കണ്ട് പീലി നിവർത്തിയതാര്
തുടികൊട്ടി മഴ പെയ്യുമ്പോ കുഴലൂതണതാര്
ആരായാലും ആരാനായാലും
അങ്ങേ കൊമ്പിലെ ഇങ്ങേ കൊമ്പിലെ
മയിലായാലും കുയിലായാലും
നട നട...

കലിയിളകി അലതല്ലി കടലുയരും നേരം
തിരമുറിച്ച് വലവീശാൻ കൂടെപോരണതാര്
ആരായാലും ആരാനായാലും
അങ്ങേ കൊമ്പിലെ ഇങ്ങേ കൊമ്പിലെ
മയിലായാലും കുയിലായാലും
നട നട...

ഈരവെട്ടി കൂടൊരുക്കുമ്പോ കൂടെ കൂടണതാരോ
മുളംതണ്ടിൽ തേൻനിറയുമ്പോൾ കനലുരുക്കണതാരോ
വരിനെല്ലിൻ കതിർനീട്ടി കളിയാടും കാലം
വിളകൊയ്യാൻ അരിവാളായി കൂടെ പോരണതാര്
ആരായാലും ആരാനായാലും
അങ്ങേ കൊമ്പിലെ ഇങ്ങേ കൊമ്പിലെ
മയിലായാലും കുയിലായാലും

തട്ടകത്തിൽ തിറയാട്ടം മുടിയാട്ടം കാണാൻ
ഞൊറിയിട്ട് ചുവടുവച്ച് പൊലിപാടാൻ വായോ
നരിമുരണ്ട് കാവലിരിക്കണ മണമറിഞ്ഞ് പോകാം
കലമാന്റെ കൊമ്പിലിരിക്കണ പൊൻമാനെ കാണാൻ
കാടാറും കയറിയിറങ്ങാൻ
ഒളിമാടം കെട്ടിയിരിക്കാൻ
കാട്ടുവള്ളിയിലാടിപാടാൻ

കാടാറും കയറിയിറങ്ങാൻ
ഒളിമാടം കെട്ടിയിരിക്കാൻ
കാട്ടുവള്ളിയിലാടിപാടാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts