സൂര്യന്റെതിടമ്പില്‍
അയ്യപ്പ ഗാനങ്ങള്‍ 13
SooryanteThidampil (Ayyappa Gaanangal Vol XIII)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരസികരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:25.

സൂര്യന്റെ തിടമ്പില്‍ സുവര്‍ണ്ണകോലത്തില്‍
ആര്യതാതനെന്നയ്യപ്പന്‍ (സൂര്യന്റെ)
ശബരിഗിരിയാകും ആനപ്പുറത്തേറി
ശരണമംഗളക്കല നല്‍കുന്നു - എന്നില്‍
ശിശിരമണ്ഡലക്കൊടിയേറുന്നു (ശബരി)

ധ്വജപൂജ കാണാന്‍ മുഖമണ്ഡപത്തില്‍
ഭജനമിരിക്കും ഭക്തികളില്‍...
അയ്യപ്പചൈതന്യം ആവാഹിച്ചു ഞാന്‍
ആയിരം ശരണം വിളിക്കും...
ശരണംവിളിയാല്‍ ശാസ്താവിനെയെന്‍
മരണം വരെയും ഭജിക്കും
(സൂര്യന്റെ)

ഉത്സവബലിതന്‍ ദര്‍ശനഭാഗ്യം
ഉള്‍ക്കണ്‍ നേടും ഉച്ചകളില്‍...
പമ്പയിലാറാട്ടിന്‍ ചിന്തയിലാണ്ടു ഞാന്‍
പരനെ ശരണം വിളിക്കും...
ശരണംവിളിയാല്‍ ശാസ്താവിനെയെന്‍
മരണം വരെയും ഭജിക്കും
(സൂര്യന്റെ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts