സർവ്വലോകം
തുളസിമാല Vol II
Sarvalogam (Thulasi Mala Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകനകാംഗി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:47:24.

സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി
ശ്രീകൊടുങ്ങലൂരിലമ്മത്തിരുവടി
കൈവല്യമേകിവന്നുയിരില്‍ ജ്വലിക്ക നീ
മാരിയമ്മേ പതിത പാവനീ ദേവി ദേവീ
ഭദ്രകാളീ രുധിരമോഹിനീ പാഹി പാഹി
(സര്‍വ്വ)

ഭോഗം നിറഞ്ഞു ഭുവി, പാപങ്ങള്‍ വിത്തുപാകി
സ്നേഹം മറഞ്ഞു ജനനീ! ദയ മാഞ്ഞുപോയോ?
ഹേ! ദേവിയെത്തുമോ സംഹാരനൃത്തമോടെ?
ശ്രീകാളി കന്മഷമകറ്റണം എന്നിലെന്നും!
ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി
ഭൂലോകമാകെ നിന്‍ വേദിയായ് മാറ്റു നീ
മോഹാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ
ആദിപരാശക്തി ആടൂ നീ ഭദ്രകാളീ
(സര്‍വ്വ)

പാദം നമിച്ച തവദാസരില്‍ ശുദ്ധിപാകൂ
രോഗം നിനക്കു കൃപയോ കടാക്ഷങ്ങളോ?
ഹേ! കാളി പോരുമോ പോര്‍ക്കലീ രുദ്രകാളീ?
ശ്രീദേവി സങ്കടമൊഴിക്കണം എന്നുമെന്നും!
ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി
ഈ ലോകമാകെ നിന്‍ കണ്ണിനാല്‍ കാക്കു നീ
ലോകാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ
ശ്രീകുരുംബേശ്വരീ ആടൂ നീ മുത്തുമാരീ
(സര്‍വ്വ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts