പറശ്ശിനി
തുളസിമാല Vol II
Parassini (Thulasi Mala Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:09.
പറശിനിമടപ്പുര പുരയല്ല - വെറും പുരയല്ല
പറശിനിയെന്നത് പേരല്ല - വെറും പേരല്ല
പലയുഗം കഴിയുമ്പോള്‍ പരബ്രഹ്മചൈതന്യ-
മിളകൊള്ളും പ്രിയധാമം വേറെയില്ല!

(പറശിനി)

തിരുമുമ്പില്‍ വഴിപാടായ് പയങ്കുറ്റി കഴിക്കുമ്പോള്‍
മധുവൂറും ചുണ്ടുകള്‍ പുഞ്ചിരി തൂകും
പറയുവാനെളുതല്ല പറശിനിമാഹാത്‌മ്യം
പല ജന്മം പറഞ്ഞാലും മതിവരില്ല

(പറശിനി)

പറച്ചിങ്ങാത്തളിര്‍ ചൂടും വഴികളിലലയുമ്പോള്‍
പഴമ്പാനപ്പൂവുകള്‍ തേന്‍‌കനിയാകും
അഴകോലും മുത്തപ്പസ്തുതിഗാനമാധുര്യം
പലവട്ടം നുകര്‍ന്നാലും കുറയുകില്ല

(പറശിനി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts