അമ്മയെ
തുളസിമാല Vol II
Ammaye (Thulasi Mala Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംജി എസ് വെങ്കടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:08.
അമ്മയെക്കണ്ടെന്റെ സങ്കടമോതിടാന്‍
അങ്ങാടിപ്പുറത്തു ഞാന്‍ വന്നു
നീറും മനസ്സിന് കുളിരേകുമമ്മേ
തിരുമാന്ധാംകുന്നാളുമമ്മേ...
ശ്രീ തിരുമാന്ധാംകുന്നാളുമമ്മേ...

(അമ്മയെ)

വള്ളുവനാടിന്റെ വെള്ളിനക്ഷത്രമേ
വല്ലതും തൃക്കാഴ്‌ച വെച്ചിടുവാന്‍
ഉള്ളതെന്നുള്ളിന്റെ ഉള്ളിലൊളിപ്പിച്ച
പൊള്ളിടും മാമയപാത്രമല്ലോ
ഏറ്റതുവാങ്ങാന്‍ നീ മാത്രമല്ലോ

(അമ്മയെ)

ഋതുപുഷ്‌പങ്ങളാല്‍ പൂജിച്ചു യുഗവര്യര്‍
സ്‌തുതി പാടി നിന്നൊരീ തിരുനടയില്‍
കരുണതന്‍ കല്ലോലമാലകളിളകും നിന്‍
തിരുമിഴി നോക്കി ഞാന്‍ നിന്നിടുന്നു
ഒരു ഞൊടി ഞാനെല്ലാം മറന്നിടുന്നു

(അമ്മയെ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts