വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | പഹാഡി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:59.
ഒന്നു കണ്ടോട്ടെ ഒന്നു കണ്ടോട്ടെ കൊതി തീരും വരെ ആ മുഖത്തൊന്നു ഞാൻ നോക്കിയിരുന്നോട്ടേ ഒന്നു കണ്ടോട്ടെ ഒന്നു കണ്ടോട്ടെ മതിയാകും വരെ ആ മുഖത്തൊന്നു ഞാൻ നോക്കിയിരുന്നോട്ടേ നോക്കിയിരുന്നോട്ടേ.... ഞാനൊന്നു നോക്കിയാൽ നാണം കുണുങ്ങുന്നതാരോ ഞാനൊന്നു തൊട്ടാൽ കോരിത്തരിക്കുന്നതാരോ എൻ വിളി കേൾക്കാൻ കാതോർത്തിരിക്കുന്നതാരോ എൻ മുഖം കണി കണ്ടുണരാൻ കൊതിക്കുന്നതാരോ നീയോ നീയോ ആ ശാലീനപ്പെൺകിടാവെന്റെ തങ്കം (ഒന്നു കണ്ടോട്ടെ...) ഞാനറിയുന്ന പോലെന്നെയറിയുന്നതാരോ ഞാൻ ചിരിച്ചാലതിൻ അർത്ഥം ഗ്രഹിക്കുന്നതാരോ എന്നിലെ സ്നേഹം തിരിച്ചറിഞ്ഞീടുന്നതാരോ എന്നിലെ നന്മകൾ തൊട്ടുണർത്തീടുന്നതാരോ നീയോ നീയോ ആ വാസന്തപൂനിലാവെന്റെ മുത്തേ (ഒന്നു കണ്ടോട്ടെ...) | |