തിരുനക്കര തേവരേ
ഗംഗാതീർത്ഥം Vol I
Thirunakkara Thevare (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:48.

തിരുനക്കരത്തേവരേ തിരുനെറ്റിക്കണ്ണിലും
അമൃതേന്ദുകിരണത്തിന്‍ തിരിനീട്ടും കരുണാംബുധേ
തരികെന്നും ചരണാഭയം, നിത്യ-
ശരണം നിന്‍ ചരണാംബുജം..

(തിരുനക്കര)

നന്ദിതന്‍ ചാരത്ത് വെണ്‍‌തെച്ചിത്തണലത്ത്
നന്ദിതനായ് മേവും ചന്ദ്രാംഗിതാ...
വിശ്വത്തിനൊക്കെയും വിശ്വാസമൂര്‍ത്തിയും
ആശ്വാസദീപ്‌തിയും നീയല്ലയോ വിഭോ
ആശ്വാസദീപ്‌തിയും നീയല്ലയോ...

ശിവയോടും പ്രിയപുത്രന്മാരോടുമൊരുമിച്ച്
ശിവരൂപിയായ് വാഴും ഭവനാശനാ...
ആരാധിച്ചീടുന്നോര്‍ക്കാധാരശക്‍തിയും
ആരായും മുക്‍തിയും നീയല്ലയോ പ്രഭോ
ആരായും മുക്‍തിയും നീയല്ലയോ....

(തിരുനക്കര)�


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts