വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ജെ എം രാജു |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:28.
വെണ്ണിലാവേ നീ കരഞ്ഞത് എന്തിനായിരുന്നു വെണ്ണിലാവേ നീ കരഞ്ഞത് എന്തിനായിരുന്നു ബാഷ്പനീരാല് ആര്‍ദ്രമായത് എന്തിനായിരുന്നു …എന്തിനായിരുന്നു … ബാഷ്പനീരാല് ആര്‍ദ്രമായത് എന്തിനായിരുന്നു (വെണ്ണിലാവേ ) അല്ലലില്‍ നിന് അന്തരംഗം മുങ്ങി നിന്നപ്പോള്‍ അല്ലലില്‍ നിന് അന്തരംഗം മുങ്ങി നിന്നപ്പോള്‍ തെന്നലില്‍ നിന് ഗദ്ഗദങ്ങള്‍ തങ്ങി നിന്നപ്പോള്‍ തെന്നലില്‍ നിന് ഗദ്ഗദങ്ങള്‍ തങ്ങി നിന്നപ്പോള്‍ എന്റെയുള്ളിന്‍ സ്പന്ദനങ്ങള്‍ നിന്നിലായിരുന്നു എന്റെയുള്ളിന്‍ സ്പന്ദനങ്ങള്‍ നിന്നിലായിരുന്നു – അന്ന് നിന്നിലായിരുന്നു (വെണ്ണിലാവേ ) നിന് വിഷാദം രാക്കിളി തന് ഗാനമായപ്പോള്‍ നിന് വിഷാദം രാക്കിളി തന് ഗാനമായപ്പോള്‍ സാന്ത്വനമൊന്നേകുവാനായ് ഞാന്‍ കൊതിച്ചപ്പോള്‍ സാന്ത്വനമൊന്നേകുവാനായ് ഞാന്‍ കൊതിച്ചപ്പോള്‍ എന്നില്‍ ഇടറിയ വാക്യമെന്തും കേട്ടതില്ലേ നീ എന്നില്‍ ഇടറിയ വാക്യമെന്തും കേട്ടതില്ലേ നീ – അന്ന് കേട്ടതില്ലേ നീ (വെണ്ണിലാവേ ) | |