കടാമ്പുഴ നടയിൽ
കോടി അർച്ചന
Kaadampuzha Nadayil (Kodi Archana)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഭരണിക്കാവ് അജയകുമാർ
ഗാനരചനമുകുന്ദൻ ചുനക്കര
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:53:36.
കാടാമ്പുഴ നടയിൽ കൈ വണങ്ങീടുമ്പോൾ
കൈവല്യ ദായിനിയെ പൂമൂടി നമിക്കുമ്പോൾ
കണ്മഷമെല്ലാം അകലുന്നു എന്നുടെ
കൺ മുൻപിൽ വന്നു വിളങ്ങിടുന്നു എന്റെ
കൺ മുൻപിൽ വന്നമ്മ വരമേകുന്നു

കാടാമ്പുഴ നടയിൽ കൈ വണങ്ങീടുമ്പോൾ
കൈവല്യ ദായിനിയെ പൂമൂടി നമിക്കുമ്പോൾ
കണ്മഷമെല്ലാം അകലുന്നു എന്നുടെ
കൺ മുൻപിൽ വന്നു വിളങ്ങിടുന്നു എന്റെ
കൺ മുൻപിൽ വന്നമ്മ വരമേകുന്നു

മുട്ടുകളറുക്കുമ്പോൾ ഒരു നാളികേരമായ്
ഉടയുന്നുയെന്നിലെ സങ്കടങ്ങൾ
മുട്ടുകളറുക്കുമ്പോൾ ഒരു നാളികേരമായ്
ഉടയുന്നുയെന്നിലെ സങ്കടങ്ങൾ
ശങ്കരാചാര്യ സ്വാമി തൻ മുൻപിൽ തെളിഞ്ഞ
ഉജ്ജ്വല തേജസ്സേ നീയെൻ മനസ്സിലായ്
ചൈതന്യമെല്ലാം നിറയ്ക്കുന്നു

കാടാമ്പുഴ നടയിൽ കൈ വണങ്ങീടുമ്പോൾ
കൈവല്യ ദായിനിയെ പൂമൂടി നമിക്കുമ്പോൾ
കണ്മഷമെല്ലാം അകലുന്നു എന്നുടെ
കൺ മുൻപിൽ വന്നു വിളങ്ങിടുന്നു എന്റെ
കൺ മുൻപിൽ വന്നമ്മ വരമേകുന്നു

കണ്ണാടിയായ് തിളങ്ങും നിൻ തിരു രൂപത്തിൽ
പൂമൂടി കണ്ടു ഞാൻ തൊഴുതു നിൽക്കും
കണ്ണാടിയായ് തിളങ്ങും നിൻ തിരു രൂപത്തിൽ
പൂമൂടി കണ്ടു ഞാൻ തൊഴുതു നിൽക്കും
ഒരു തെച്ചിപ്പൂവായ് നിൻ തൃപ്പാദത്തിൽ
തൊഴുതറ്റു വീഴാൻ ഇട നൽകിടേണേ
ശാപങ്ങളെല്ലാം അകറ്റിടണേ

കാടാമ്പുഴ നടയിൽ കൈ വണങ്ങീടുമ്പോൾ
കൈവല്യ ദായിനിയെ പൂമൂടി നമിക്കുമ്പോൾ
കണ്മഷമെല്ലാം അകലുന്നു എന്നുടെ
കൺ മുൻപിൽ വന്നു വിളങ്ങിടുന്നു എന്റെ
കൺ മുൻപിൽ വന്നമ്മ വരമേകുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts