ഊഞ്ഞാല ഊഞ്ഞാല
ആവണിപ്പൂച്ചെണ്ട്
Oonjaala Oonjaala (Aavani Poochendu)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരവീന്ദ്ര ജെയിന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:14.

ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസക്കേളികളാടാന്‍ പൊന്നൂഞ്ഞാല
ഓഹോ ... ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
വള്ളിക്കുടിലിലൊരൂഞ്ഞാല ... ഓഹോ ...
പുള്ളിക്കുയിലിനൊരൂഞ്ഞാല ... ഓഹോ ...
ഓണത്തുമ്പിക്കാടാന്‍ പാടാന്‍
താമര വളയത്തിന്‍ ഊഞ്ഞാല
(ഊഞ്ഞാല ഊഞ്ഞാല )

ഓടിവരും തെന്നലിനാടാന്‍ ഓരോ തെങ്ങോല
ഓടക്കൈ നീട്ടി തള്ളി ഓടും പൂഞ്ചോല
ഓളക്കൈ നീട്ടി തള്ളി ഓടും പൂഞ്ചോല
ഓ ...ഓഹോഹോ ...
മാനത്തുള്ളൊരു തേന്മാവിന്മേല്‍ മാരിവില്ലൂഞ്ഞാല
നീലമുകില്‍ക്കൊടി മാറില്‍ ചാര്‍ത്തി
നീര്‍മണി മിന്നും മാല
മാനത്തുള്ളൊരു തേന്മാവിന്മേല്‍
മാരിവില്ലൂഞ്ഞാല
നീലമുകില്‍ക്കൊടി മാറില്‍ ചാര്‍ത്തി
നീര്‍മണിമിന്നും മാല
ഓ ...വള്ളിക്കുടിലിലൊരൂഞ്ഞാല ... ഓഹോ ...
പുള്ളിക്കുയിലിനൊരൂഞ്ഞാല ... ഓഹോ ...
ഓണത്തുമ്പിക്കാടാന്‍ പാടാന്‍
താമര വളയത്തിന്‍ ഊഞ്ഞാല
(ഊഞ്ഞാല ഊഞ്ഞാല )

ആടിവരും സഖിയുടെ കണ്ണില്‍ അനുരാഗജ്ജ്വാല
കാണുന്ന കാമുകനുള്ളില്‍ മോഹത്തിരമാല
കാണുന്ന കാമുകനുള്ളില്‍ മോഹത്തിരമാല
അഹാഹാ ...ഓഹോഹോ ...
ഊണ് കഴിഞ്ഞാല്‍ സഖികള്‍ക്കാടാന്‍
ഉദ്യാനത്തിലൊരൂഞ്ഞാല
ഊഞ്ഞാല്‍പ്പാട്ടുകള്‍ പാടിയാടാന്‍
ഉച്ചത്തണലിലൊരൂഞ്ഞാല
വള്ളിക്കുടിലിലൊരൂഞ്ഞാല ... ഓഹോ ...
പുള്ളിക്കുയിലിനൊരൂഞ്ഞാല ... ഓഹോ ...
ഓണത്തുമ്പിക്കാടാന്‍ പാടാന്‍
താമര വളയത്തിന്‍ ഊഞ്ഞാല
(ഊഞ്ഞാല ഊഞ്ഞാല )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts